ആലപ്പുഴ: ഹരിപ്പാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിലവിൽ ഒഴിവുള്ളതും അടുത്ത മൂന്ന് വർഷത്തിനിടയിൽ ഉണ്ടാകാനിടയുള്ളതുമായ വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10ാം ക്ലാസ് ജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികകളിൽ അപേക്ഷിക്കുന്ന വർ ഏഴാം ക്ലാസ്സ് പാസ്സായവരും 10ാം ക്ലാസ്സ് പാസ്സാകാത്തവരുമായിരിക്കണം. പ്രായം 18- 46 വയസ്സ്. അപേക്ഷകൾ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പായി ഹരിപ്പാട് റവന്യു ടവറിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |