റിയാദ്: സൗദി അറേബ്യയില്‍ മലയാളി നഴ്‌സ് കുഴഞ്ഞ് വീണ് മരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ യാണ് മരണം സംഭവിച്ചത്. തൃശൂര്‍ ജില്ലയിലെ നെല്ലായി വയലൂര്‍ ഇടശേരിയില്‍ ദിലീപ് - ലീന ദിലീപ് ദമ്പതിമാരുടെ മകള്‍ ഡെല്‍മ ദിലീപ് (26 വയസ്) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയിലെ മദീനയില്‍ മൗസലത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു ഡെല്‍മ.
ഡ്യൂട്ടിയിലായിരിക്കെ ആശുപത്രിയില്‍ വച്ച് ഡെല്‍മ ദിലീപ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഉടനെ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഡെല്‍മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം പിന്നീട് നടക്കും. ഡെന്ന ആന്റണിയാണ് ഡെല്‍മയുടെ സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |