തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. നിയമ മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ, ജഡ്ജിമാരായ എ. മുഹമ്മദ് മുഷ്താഖ്, ദിനേശ് കുമാർ സിംഗ്, എൻ.നഗരേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഡി.ജി.പി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മുൻ ജസ്റ്റിസുമാരായ മഞ്ജുള ചെല്ലൂർ, അനിൽ കെ. മേനോൻ, കേരള ഹൈകോടതി രജിസ്ട്രാർ ബി. കൃഷ്ണകുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരിനായർ, സംസ്ഥാന സർക്കാരിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |