അടൂർ: സംസ്ഥാനത്തെ സിവിൽ സർവീസ് രംഗം പ്രതിസന്ധിയിലായതായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്രി അംഗം രമേശ് ചെന്നിത്തല. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
22 ശതമാനം ഡി.എ കുടിശിക വരുത്തിയ കേരളത്തിലെ ആദ്യസർക്കാരാണിത്. സാമ്പത്തിക രംഗത്തെ തകർച്ചയ്ക്ക് കാരണം സർക്കാരിന്റെ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.ലിജു, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, കെ.അബ്ദുൽ മജീദ്, കെ.സി. സുബ്രഹ്മണ്യൻ, എം.എസ്. ഇർഷാദ്, സിബി മുഹമ്മദ്, ബി.പ്രദീപ്കുമാർ, കെ.കെ. രാജേഷ് ഖന്ന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |