തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 439/2022) തസ്തികയിലേക്കുള്ള നാലാംഘട്ട അഭിമുഖം ഒക്‌ടോബർ 3, 4, 9, 10, 11, 16, 17, 18 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രോഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 31/2023) തസ്തികയിലേക്ക് ഒക്‌ടോബർ 3, 4, 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546418.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 588/2023) തസ്തികയിലേക്ക് ഒക്‌ടോബർ 4 നും പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 271/2022) തസ്തികയിലേക്ക് ഒക്‌ടോബർ 4, 9, 10 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 57/2023) തസ്തികയിലേക്ക് ഒക്‌ടോബർ 4 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും
സർട്ടിഫിക്കറ്റ് പരിശോധന
സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ (കാറ്റഗറി നമ്പർ 688/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയിട്ടാല്ലത്തവർക്ക് ഒക്‌ടോബർ 3 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഫോൺ: 0471 2546440.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 501/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 3 ന് രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി /സൈനിക ക്ഷേമ വകുപ്പിൽ എൽ.ജി.എസ് (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 716/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് ഒക്‌ടോബർ 3 ന് രാവിലെ 10.30 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
എറണാകുളം, വയനാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് ഒക്‌ടോബർ 5 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |