സ്തനാര്‍ബുദത്തെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മാസം സ്തനാര്‍ബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാര്‍ബുദത്തെ തടയുക, പ്രാരംഭദശയില്‍ തന്നെ രോഗനിര്‍ണയം നടത്തി ചികിത്സിച്ച് രോഗം പൂര്‍ണമായും ഭേദമാക്കുക, അര്‍ബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ഒക്ടോബര്‍ മാസം പിങ്ക് മാസമായി ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി ആര് സി സിയില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്ലിനിക്ക് ഒക്ടോബറിലെ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പ്രവര്‍ത്തിക്കും. 30 വയസ് കഴിഞ്ഞ സ്ത്രീകളെയാണ് പരിശോധിക്കുകയെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2522299
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |