കല്ലൂർ: റഷ്യയിൽ യുക്രെയിൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട നായരങ്ങാടി സ്വദേശി സന്ദീപിന്റെ (36) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പുലർച്ചെ മൂന്നിന് നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തിക്കുന്ന മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങും. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 11ന് വടൂക്കര ശ്രീ നാരായണ സമാജം ശ്മശാനത്തിൽ. സന്ദീപ് കൊല്ലപെട്ടതായി വിവരം അറിഞ്ഞ് 41 ദിവസമാണ് മൃതദേഹത്തിനായി കുടുംബം കാത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |