രാമനാട്ടുകര: നാഷണൽ സൺസ് ഡേയിൽ ടീം ക്രിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി റിഫ്ലക്ഷൻ എ മെത്തേഡ് ഒഫ് ലൈഫ് സ്കിൽ സൗജന്യ ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സലിം.ടി ഉദ്ഘാടനം ചെയ്തു. അഭിനേത്രി ഡോ. നിധിന്യ.പി ക്ലാസെടുത്തു. റാഫി പരുത്തിപ്പാറ, ജിമേഷ് കൃഷ്ണൻ, ഷിബോദ്.പി, ജാഫർ അലി.പി, മുഹമ്മദ് ഷഹൻഷാ, പി.കുഞ്ഞിമോയ്, ജാസീർ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. 70ഓളം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. മാതാപിതാക്കൾ മക്കളുമായി പങ്കിടുന്ന അതുല്യമായ ബന്ധം തിരിച്ചറിയുകയെന്നതാണ് ദേശീയ പുത്ര ദിനത്തിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |