SignIn
Kerala Kaumudi Online
Monday, 30 September 2024 4.54 AM IST

15 വർഷത്തിന് ശേഷം കിവികളെ കൂട്ടിലാക്കി ലങ്ക

Increase Font Size Decrease Font Size Print Page
d

ഗാലെ: രണ്ടാം ടെസ്റ്റിൽ ന്യൂസിലൻ‌ഡിനെ ഇന്നിംഗ്‌സിനും 154 റൺസിനും കീഴടക്കി രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര തൂത്തുവാരി ശ്രീലങ്ക. 15 വർഷത്തിന് ശേഷമാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക സ്വന്തമാക്കുന്നത്. ഒന്നാം ഇന്നിംഗ്‌സ് 602/5 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 88 റൺസിന് ഓൾഔട്ടായിരുന്നു. 514 റൺസിന്റെ ലീഡ് വഴങ്ങി ഫോളോൺ ചെയ്ത ന്യൂസിലൻഡ് നാലാം ദിനമായ ഇന്നലെ 360 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 199/5 എന്ന നിലയിലാണ് ഇന്നലെ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. ശ്രീലങ്കയ്‌ക്കായി നിഷാൻ പെയ്‌രിസ് 6 വിക്കറ്റ് നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, LANKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.