പ്രായഭേദമില്ലാതെ ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നരാകും നിങ്ങൾ. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്. എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്‌താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തി പൂവ് - 5 എണ്ണം
പനിക്കൂർക്ക ഇല - ഒരുപിടി
ചായപ്പൊടി - 2 ടീസ്‌പൂൺ
കാപ്പിപ്പൊടി - 1 ടീസ്‌പൂൺ
വെള്ളം - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ചായപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് വെള്ളം തിളപ്പിച്ച് അര ഗ്ലാസാക്കി കുറുക്കിയെടുക്കുക. ചെമ്പരത്തിപ്പൂവും പനിക്കൂർക്കയിലയും ഈ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ കൂട്ട് ഒരു ദിവസം മുഴുവൻ ഇരുമ്പ് പാത്രത്തിലിട്ട് അടച്ച് വയ്‌ക്കണം.
ഉപയോഗിക്കേണ്ട വിധം
മുടിയിലും ശിരോചർമത്തിലും നന്നായി എണ്ണ തേച്ച് പിടിപ്പിച്ച് 15 മിനിട്ട് വയ്‌ക്കുക. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഡൈ മുടിയുടെ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറെങ്കിലും വച്ചശേഷം കഴുകി കളയാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |