ഹിന്ദു വിശ്വാസമനുസരിച്ച് ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. എന്നാൽ ഇവയിൽ 14 എണ്ണം മാത്രമേ ധരിക്കാറുള്ളു. ഇവ കൂടാതെ ഗൗരി ശങ്കർ, ഗണേഷ് രുദ്രാക്ഷം എന്നിവയും ഉണ്ട്. എന്നാൽ കടകളിൽ കാണുന്ന രുദ്രാക്ഷം വാങ്ങി ധരിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ ദോഷമായിരിക്കും ഫലം.
ചുവന്ന നൂൽ
വളരെ ശ്രദ്ധയോടെ മാത്രമേ രുദ്രാക്ഷം തിരഞ്ഞെടുക്കാവു. ശരിയായ രുദ്രാക്ഷം ആണോയെന്ന് പരിശോധിക്കുക. ചുവന്ന നൂലിലോ മഞ്ഞ നൂലിലോ ആണ് രുദ്രാക്ഷം ധരിക്കേണ്ടത്. 1, 27, 54, 108 എന്നീ എണ്ണത്തിലാകണം ഇവ ധരിക്കേണ്ടത്.
പാടില്ല
രുദ്രാക്ഷം ധരിച്ച ശേഷം മാംസവും മദ്യവും കഴിക്കാൻ പാടില്ല. ലോഹത്തോടൊപ്പം രുദ്രാക്ഷം ധരിക്കുന്നതും നല്ലതാണ്. മറ്റൊരാൾ ധരിച്ച രുദ്രാക്ഷജപമാല ഒരിക്കലും ധരിക്കരുത്. ഉറങ്ങുമ്പോൾ രുദ്രാക്ഷം അഴിച്ചുവയ്ക്കേണ്ടതാണ്.
വിവാഹം, വിദ്യാഭ്യാസം, ആരോഗ്യം
വിവാഹ തടസങ്ങൾ മാറി നേരത്തെ വിവാഹം നടക്കാൻ ദ്വി മുഖി രുദ്രാക്ഷമോ ഗൗരി ശങ്കർ രുദ്രക്ഷമോ ധരിക്കാവുന്നതാണ്. വിദ്യാഭ്യാസത്തിനും ഏകാഗ്രത ലഭിക്കാനും പഞ്ച മുഖി രുദ്രാക്ഷം ധരിക്കണം. ആരോഗ്യത്തിനും ദീർഘായുസ്സിനും ഏക മുഖി അല്ലെങ്കിൽ 11 മുഖി രുദ്രാക്ഷം ധരിക്കണം. ജോലിയിലെ തടസങ്ങൾ ഒഴിവാക്കാൻ ത്രി മുഖി രുദ്രാക്ഷം ഉപയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |