ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്ത എ ആർഎം ആഗോളതലത്തിൽ നൂറുകോടി സ്വന്തമാക്കി. റിലീസ് ചെയ്ത്17-ാം ദിവസമാണ് നൂറു കോടി ക്ളബിൽ ഇടംപിടിച്ചത്. സമൂഹമാധ്യമത്തിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോയുടെ ആദ്യ സോളോ നൂറുകോടി കളക്ഷൻ ചിത്രമാണ് എ ആർഎം . ടൊവിനോ തോമസ് മൂന്ന് വേഷത്തിൽ എത്തിയ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ഇൗ വർഷം നൂറുകോടി കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രവും. പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഇൗവർഷം നൂറുകോടി ക്ളബിലെത്തിയ മലയാള ചിത്രങ്ങൾ.കഴിഞ്ഞവർഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം നൂറുകോടിയിലേറെ കളക്ഷൻ നേടിയിരുന്നു. നാൽപത് കോടിയിലധികം മുതൽ മുടക്കിൽ നിർമ്മിച്ചഎആർഎമ്മിന് ലോകമെമ്പാടും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൃതി ഷെട്ടി, ഐശ‌്വര്യ രാജേഷ്, സുരഭിലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ ദുഹാൻ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.രചന സുജിത് നമ്പ്യാർ. ജോമോൻ ടി . ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി.എം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സഖറിയ തോമസും ചേർന്നാണ് ഇൗ ബിഗ് ബഡ്ജറ്റ് ത്രിമാന ചിത്രം നിർമ്മിച്ചത്. വാർത്താ പ്രചാരണം ബ്രിങ് ഫോർത്ത് മീഡിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |