ന്യൂഡൽഹി : ചോദ്യങ്ങൾക്ക് ഒഴുക്കൻ മട്ടിൽ 'യാ, യാ' എന്നു തട്ടിവിട്ട ഹർജിക്കാരന് കണക്കിന് കൊടുത്തു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇന്നലെ മാന്യമല്ലാത്ത രീതിയിൽ കോടതിയിൽ പെരുമാറിയതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. 'യാ, യാ' പറയാൻ ഇത് കോഫി ഷോപ്പല്ലെന്നും, സുപ്രീംകോടതിയാണെന്നും ഓർമ്മിപ്പിച്ചു. എന്താണ് ഈ 'യാ യാ' ? തനിക്കിത് അലർജിയാണ്. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയില്ല. 'യെസ്, എന്നു പറയണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയിക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ടെത്തി ഹർജിക്കാരനായിരുന്നു ചീഫ് ജസ്റ്റിസിന്റെ ശകാരം. രഞ്ജൻ ഗൊഗൊയിയുടെ പേര് ഹർജിയിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |