കുന്നംകുളം: മൂന്ന് ആഴ്ചയായി ലഭിക്കാതിരുന്ന കൂലി ചോദിച്ചതിന് ഹോട്ടൽ ഉടമ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കുന്നംകുളം യേശുദാസ് റോഡിൽ പ്രവർത്തിക്കുന്ന കഫെ അങ്ങാടി ഹോട്ടലിലെ ജീവനക്കാരായ മങ്ങാട് സ്വദേശി അക്ഷയ്, തിരുത്തിക്കാട് ഹരിദേവ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഹരി ദേവ് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 12 മണി വരെ ജോലി ചെയ്യുന്നതിന് ദിവസം 600 രൂപയും, അക്ഷയ വൈകിട്ട് ഏഴ് മുതൽ രാത്രി ഒരു മണിവരെ ജോലി ചെയ്യുന്നതിന് 300 രൂപയുമാണ് ദിവസക്കൂലി നൽകിയിരുന്നത്.
കഴിഞ്ഞ മൂന്നാഴ്ച ജോലി ചെയ്ത കൂലി നൽയില്ലെന്ന് പറയുന്നു. ഈ കൂലി ചോദിക്കാനായി യുവാക്കൾ ശനിയാഴ്ച ഒമ്പതരയോടെ കഫേ അങ്ങാടി ഹോട്ടലിൽ എത്തിയപ്പോഴാണ് സ്ഥാപന ഉടമയും സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ചേർന്ന് മർദ്ദിച്ചതെന്ന് പറയുന്നു. ഹെൽമറ്റ് കൊണ്ടുൾപ്പെടെയുള്ള മർദ്ദനത്തിൽ മുഖത്തും ചുണ്ടിനും പരിക്കേറ്റ യുവാക്കൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം പോലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |