ന്യൂഡൽഹി: രണ്ടു മാസത്തിനിടെയുണ്ടായ പ്രളയദുരന്തങ്ങൾ വിലയിരുത്തിഗുജറാത്ത്, മണിപ്പൂർ, ത്രിപുര സംസ്ഥാനങ്ങൾക്ക് സഹായമായി 675 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. അതേസമയം, വയനാട് ദുരന്തമുൾപ്പെടെ വൻ നാശം നേരിട്ട കേരളത്തിന് സഹായമില്ല. വയനാട്ടെ നാശനഷ്ടം കണക്കാക്കി ആദ്യം 1200 കോടി, പുനരധിവാസ പാക്കേജും ഉൾപ്പെടുത്തി 2000 കോടി എന്നിങ്ങനെ നിവേദനം സമർപ്പിച്ച് കാത്തിരിക്കുകയാണ് കേരളം.
ഗുജറാത്തിന് 600 കോടി രൂപയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയുമാണ് ലഭിക്കുക. സംസ്ഥാന ദുരന്ത പ്രതികരണ നിധി വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് മുൻകൂറായുമാണ് സഹായം.
വയനാട് ദുരന്തം നടന്നിട്ട് ഇന്നലെ രണ്ടു മാസം പൂർത്തിയായിരുന്നു. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘങ്ങളെ നിയോഗിച്ചിരുന്നെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പക്ഷേ, സഹായത്തെപ്പറ്റി പരാമശിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |