ലുക്മാൻ അവറാൻ - ബിനു പപ്പു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ജീവൻ സംവിധാനം ചെയ്യുന്ന ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കുശേഷം ലുക് മാനും ബിനു പപ്പുവും ഒരുമിക്കുന്ന ചിത്രമാണ്.ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് നായിക.ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി. ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സുന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.കഥ അജിത്ത്.ഛായാഗ്രഹണം- വി കെ പ്രദീപ്, സംഗീത സംവിധാനം - രഞ്ജിൻ രാജ്, എഡിറ്റർ- അരുൺ രാഘവ്, ക്രീയേറ്റീവ് ഡയറക്ടർ- ജോഷി മേടയിൽ, മേക്കപ്പ്- രാജേഷ് നെന്മാറ/ മാളു, വസ്ത്രാലങ്കാരം- സിമി ആൻ/ ദിവ്യ ജോബി, ചീഫ് അസോസിയേറ്റ്- സൈഗൾ, ക്രിയേറ്റീവ് ഡിറക്ഷൻ ടീം- അജിത് കെ കെ, ഗോഡ്‌വിൻ, കാസ്റ്റിംഗ്- സുജിത് ഫീനിക്സ്, ആക്ഷൻ- ജോൺസൻ, എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.പി.ആർ.ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |