തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ചേരിതിരിഞ്ഞ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. തിരുവനന്തപുരം ശ്രീകാര്യം സമ്മേളനത്തിലാണ് സംഭവം. ശ്രീകാര്യം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് ബ്രാഞ്ച് ഉള്‍പ്പെടുന്നത്.
പാര്‍ട്ടി സമ്മേളന നടപടികള്‍ക്കിടെ വ്യക്തിപരമായി ആരേയും അധിക്ഷേപിക്കാന്‍ പാടില്ലെന്ന സംഘടനാ കത്ത് നേരത്തേ എല്ലാ കമ്മിറ്റികള്‍ക്കും നല്‍കിയിരുന്നു. പാര്‍ട്ടി കത്ത് നിലനില്‍ക്കെ ബ്രാഞ്ച് സമ്മേളനത്തില്‍ ഏര്യാ സെക്രട്ടറിയെയും ഏര്യാ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് അംഗം സമ്മേളനത്തില്‍ വ്യക്തിപരമായി വിമര്‍ശിച്ചിരുന്നു. ഇത് പാടില്ലെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചെറുവല്ലി രാജന്‍ നിലപാട് വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് പാര്‍ട്ടി കത്തിലെ ഭാഗം വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പാര്‍ട്ടി അംഗം പാര്‍ട്ടി കത്ത് പിടിച്ചു വാങ്ങി വലിച്ചു കീറി കളയുകയായിരുന്നു. തുടര്‍ന്നായിരുന്നു ഏര്യാ സെക്രട്ടറിയെ പിന്തുണയ്ക്കുന്നവരും മറുവിഭാഗവും ഇരു ചേരികളായി തിരിഞ്ഞ് പോര്‍വിളിയും കയ്യാങ്കളിയും നടന്നത്. ശ്രീകാര്യം ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളും മാറ്റിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |