വെള്ള ഷൂസ് ധരിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. എന്നാൽ ഇത് ധരിക്കാൻ മിക്കവർക്കും ഒരു ടെൻഷൻ ഉണ്ടാകും. അഴുക്ക് പുരണ്ടാൽ അത് വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ എന്നതാണ് ആ ടെൻഷന് പിന്നിൽ. കഴിവതും ഷൂവിൽ അഴുക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. അഴുക്ക് പറ്റിയാൽ അത് നമ്മുടെ അടുക്കളയിലെ സാധനങ്ങൾ ഉപയോഗിച്ച് തന്നെ ക്ലീനാക്കാൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
ബേക്കിംഗ് സോഡ
ടൂത്ത് പേസ്റ്റ്
ചൂട് വെള്ളം
തയ്യാറാക്കുന്നവിധം
കുറച്ച് ടൂത്ത് പേസ്റ്റിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ഇനി അതിലേക്ക് കുറച്ച് ചൂടുവെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാണ് വേണ്ടത്. ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം ഷൂവിൽ തേച്ചുകൊടുക്കാം. എന്നിട്ട് നന്നായി തേച്ച് കൊടുക്കാം. അഴുക്ക് ഇളകി വരുന്നത് കാണാം. ശേഷം കഴുകിക്കളയാം.
മറ്റൊരു സൂത്രം കൂടിയുണ്ട്. ബേക്കിംഗ് സോഡ, ചെറുനാരങ്ങ, സോപ്പുപൊടി, ടൂത്ത് പേസ്റ്റ് എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ബേക്കിംഗ് സോഡയിലേക്ക് സോപ്പുപൊടി ഇട്ടുകൊടുക്കുക. ഇതിലേക്ക് ചെറുനാരങ്ങൾ നീര് ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഷൂവിൽ തേച്ചുപിടിപ്പിക്കുക. പത്ത് മിനിട്ട് മാറ്റിവയ്ക്കാം. ശേഷം നന്നായി തേച്ചുരച്ച് കഴുകാം. ഷൂവിലെ അഴുക്കൊക്കെ മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |