തിരുവനന്തപുരം: 2024 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) കരട് ഭേദഗതി ബിൽ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2018 ലെ ക്ലിനിക്കൽ ആക്ടാണ് ഭേദഗതി ചെയ്യുന്നത്. 2024ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി), 2024ലെ കേരള സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗതി) ബില്ലുകളുടെ കരടും അംഗീകരിച്ചു. നവകേരളം കർമ്മപദ്ധതിയുടെ കാലാവധി ആഗസ്റ്റ് ഒന്നു മുതൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 87 തസ്തികകളും തുടരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |