കൊച്ചി: വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട. ചലച്ചിത്രതാരം മോഹൻ രാജിന്റെ നിര്യാണത്തിൽ മോഹൻ ലാൽ ഫേസ് ബുക്കിൽ കുറിച്ചു. കഥാപാത്രത്തിന്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയ സിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരനു മാത്രം കിട്ടുന്ന സൗഭാഗ്യമാണ്. കിരീടത്തിൽ സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ഗാംഭീര്യം, ഇന്നലെത്തെപ്പോലെ ഞാൻ ഓർക്കുന്നു- ലാൽ ഫേസ് ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |