തായ്‌പെയ്: തായ്‌വാനിൽ നാശം വിതച്ച് 'ക്രാത്തോൺ" ചുഴലിക്കാറ്റ്. ശക്തമായ മഴയിലും കാറ്റിലും 2 പേർ മരിച്ചു. 120 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12:40ന് തെക്കൻ തായ്‌വാനിലെ കാവോസിയുംഗിലെ ഷിയാവോഗാങ്ങ് ജില്ലയിൽ മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലാണ് ക്രാത്തോൺ കരതൊട്ടത്.
10,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മരങ്ങൾ കടപുഴകി വീണു. പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |