കുട്ടികളുടെ പാട്ടും ഡാൻസും അടക്കം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മാതാപിതാക്കൾ കൊച്ചുകുഞ്ഞിനെക്കൊണ്ട് പാൽക്കുപ്പി ക്ലീൻ ചെയ്യിക്കുന്ന ഒരു ട്രിക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊച്ചുകുഞ്ഞിനെക്കൊണ്ട് പാൽക്കുപ്പി ക്ലീൻ ചെയ്യിക്കാനോ? അത് ബാലവേലയല്ലേ എന്ന് ചോദിക്കാൻ വരട്ടെ, രസകരമായ ഒരു കാര്യം അല്ലെങ്കിൽ ട്രിക്ക് ആണ് മാതാപിതാക്കൾ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. എന്താണെന്നല്ലേ?
കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധ പോര. പാത്രങ്ങൾ വളരെ വൃത്തിയായി സൂക്ഷിക്കുകയും വേണമെന്ന് നമുക്കെല്ലാമറിയാം. ഇല്ലെങ്കിൽ അണുബാധയും മറ്റും വരാൻ സാദ്ധ്യതയുണ്ട്.
അത്തരത്തിൽ പാൽക്കുപ്പി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ക്ലീൻ ചെയ്യാനായി മുതിർന്ന ഒരാളുടെ കൈ അതിനകത്ത് പോകാൻ സാദ്ധ്യത വളരെ കുറവാണ്. ഇവിടെയാണ് ആ മാതാപിതാക്കൾ ട്രിക്ക് കണ്ടെത്തിയത്.
കുപ്പി സോപ്പ് വെള്ളത്തിൽ മുക്കിയ ശേഷം കുട്ടിയുടെ കൈ അതിനകത്ത് ഇടിവിപ്പിച്ച് തുടക്കുകയാണ് ചെയ്യുന്നത്. വീഡിയോ കണ്ട്, മാതാപിതാക്കളുടെ ട്രിക്കിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതേസമയം തന്നെ കുട്ടിയുടേത് സെൻസിറ്റീവ് സ്കിൻ ആണെന്നും വാഷിംഗ് സോപ്പും മറ്റും ഉപയോഗിക്കുമ്പോൾ അലർജിയോ മറ്റോ ഉണ്ടായേക്കാമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്. എക്‌സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പത്തൊമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
बाल मजदूरी 😭🤐 pic.twitter.com/tHHMEvnItV
— Prof cheems ॐ (@Prof_Cheems) September 24, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |