കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്‌ന്‍വില്ല എന്ന ചിത്രത്തിലെ 'മറവികളെ...' എന്ന് തുടങ്ങുന്ന ലിറിക് വീഡിയോ പുറത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സ്തുതി' യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയത്ത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ആലാപനം. വേറിട്ട ലുക്കിലാണ് ജ്യോതിർമയി എത്തുന്നത്. 'സ്തുതി' ഗാനരംഗത്തിലും ജ്യോതിർമയിയുടെ ഗെറ്റപ്പ് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരാണ് മറ്റ് താരങ്ങൾ.
ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്ന് അമൽ നീരദ് തിരക്കഥ ഒരുക്കിയിരിക്കുന്നു. ' ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ .
അമൽ നീരദ് പ്രൊഡക്ഷൻസിന്രെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മാണം. ഒക്ടോബർ 17ന് റിലീസ് ചെയ്യും. പി.ആർ.ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |