സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമാണ്. ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മെറ്റ കമ്പനിയുടെ വാട്സാപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്‍സ്റ്റാഗ്രാമിന് സമാനമായ ചില ഫീച്ചറുകളാണ് വാട്സാപ്പിലും ഒരുക്കുന്നത്.
ഇനിമുതല്‍ വാട്സാപ്പിലും സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യാം. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നതിന് സമാനമാണ് ഇതും. പ്രൈവറ്റ് മെന്‍ഷന്‍ സൗകര്യം ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്കുന്ന ഫീച്ചറാണ്. നമ്മള് ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി നമ്മുടെ സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകളെയാണ് ടാഗ് ചെയ്യാന്‍ കഴിയുക. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് സ്റ്റോറികളില്‍ നമ്മള് സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നതുപോലെയാണ് വാട്സാപ്പിന്റെ ഈ പുതിയ ഫീച്ചറും. എന്നാല്‍ പുതിയ സൗകര്യങ്ങള്‍ എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റിലും ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് സൂചനകള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |