ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ യുവതികളെ വിവാഹമെന്ന പേരിൽ സെക്സ് ടൂറിസത്തിന് ഉപയോഗിക്കുന്ന സമ്പ്രദായം വ്യാപകമാകുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദരിദ്രരായ യുവതികളെ ഹ്രസ്വകാലത്തേക്ക് ഭാര്യമാരാക്കിയ ശേഷം ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകലിൽ പറയുന്നു. ഇവർക്ക് സ്ത്രീധനം എന്ന പേരിൽ പണവും നൽകും. തൊഴിലില്ലാതെ വലയുന്ന സ്ത്രീകൾ പണത്തിന് വേണ്ടി ഇത്തരം താത്കാലിക വിവാഹങ്ങൾക്ക് നിന്നു കൊടുക്കുകയാണ് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ മേഖലയിലെ പുങ്കാക്കിലാണ് ഈ സമ്പ്രദായം സജീവം. ഇത്തരം വിവാഹങ്ങൾ നടത്തിക്കൊടുക്കുന്ന ഏജൻസികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത്തരം ഏജൻസികൾ വഴി വിനോദസഞ്ചാരികൾക്ക് പ്രാദേശിക സ്ത്രീകളുമായി പരിചയപ്പെടാനാവും. തുടർന്ന് ഉഭയസമ്മത പ്രകാരം ഇവർക്ക് വിവാഹത്തിലേർപ്പെടാം.
വിവാഹത്തിന് ശേഷം യുവതികൾ തങ്ങളെ വിവാഹം കഴിച്ച വിനോദസഞ്ചാരിക്കൊപ്പം ആയിരിക്കണം താമസിക്കാൻ. ഈ സമയത്ത് നവവധു വിനോദ സഞ്ചാരിയായ ഭർത്താവിന് ലൈംഗിക സുഖവും വീട്ടുജോലികളും ഉൾപ്പെടെയുള്ളവ ചെയ്തു കൊടുക്കേണ്ട ബാദ്ധ്യസ്ഥതയുണ്ട്. ഒടുവിൽ ഭർത്താവ് രാജ്യം വിടുമ്പോൾ വിവാഹബന്ധവും വേർപെടുത്തുന്നു. വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം കൂടുതലായതിനാൽ പാങ്കോക്കിനെ ഇപ്പോൾ വിവാഹമോചന ഗ്രാമം എന്നാണ് വിളിക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു യുവതി കുറഞ്ഞത് ഇത്തരം 20 വിവാഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെയും സമ്പദ് വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും വലിയൊരു വ്യവസായം ആയി മാറുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
പിടിക്കപ്പെട്ടാൽ വിവാഹ നിയമങ്ങളുടെ ലംഘനം നടത്തിയതിന് പിഴ, തടവ്, സാമൂഹികമോ മതപരമോ ആയ പ്രത്യാഘാതങ്ങൾ എന്നിവയ്ക്ക് ഇടയാക്കും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |