SignIn
Kerala Kaumudi Online
Thursday, 07 November 2024 5.11 AM IST

എന്നെ ആ ജയിലിലേക്ക് മാറ്റിയെങ്കിലെന്ന് ഏതൊരു തടവുപുള്ളിയും ആഗ്രഹിക്കുന്ന ഒരിടമുണ്ട് ഇന്ത്യയിൽ

Increase Font Size Decrease Font Size Print Page
sanganer-prison

ജയിലിനെ കുറിച്ചുള്ള നിങ്ങളുടെ സങ്കൽപം എന്താണ്? സന്ദർശനത്തിന് വേണ്ടിഅവിടെ പോയിട്ടുള്ളവർക്ക് കുറച്ചെങ്കിലും കാഴ്‌ചപ്പാടുണ്ടാകും. സിനിമകളിൽ കണ്ട് പരിചയിച്ച തടവറകൾക്ക് ഇന്ന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്നാലും രാജസ്ഥാനിലെ സംഗനേർ ജയിലിനെ കുറിച്ച് അറിഞ്ഞാൽ ആരുമൊന്ന് അമ്പരക്കും. ശമ്പളത്തിന് പുറത്ത് ജോലിക്ക് പോകാം, കുടുംബത്തിനൊപ്പം താമസിക്കാം, യൂണിഫോം ധരിക്കേണ്ടതില്ല പകരം ഒറ്റ കണ്ടീഷൻ മാത്രം വൈകുന്നേരം പറഞ്ഞ സമയത്ത് തിരിച്ചെത്തണം. അറ്റൻഡൻസും രേഖപ്പെടുത്തണം. എന്നാലെന്താ? പരമസുഖം അല്ലേ?

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട തടവുപുള്ളികൾക്കു പോലും ഇത്തരമൊരു സൗകര്യം സംഗനേർ ജയിലിൽ ലഭിക്കുന്നുണ്ട്. ജയിൽതടവുകാരുടെ പുനരധിവാസത്തിനും സാമൂഹിക പരിഷ്‌കരണത്തിനും ഊന്നൽ നൽകികൊണ്ട് സുപ്രീം കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഗനേർ ജയിൽ മേൽപ്പറഞ്ഞ നവീകരണം പ്രവർത്തനം സാദ്ധ്യമാക്കിയത്.

1963 ആണ് ജയ്‌പൂരിൽ നിന്ന് 25 കിലോമീറ്റർ മാറി ശ്രീ സമ്പൂർണാനന്ദ് ഖുല ബന്ദ്‌വി ശിവിർ എന്ന സംഗനേർ ജയിൽ സ്ഥാപിച്ചത്. 450 തടവുകാരെ പാർപ്പിക്കുന്ന വിധമാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തരിശയായ ആ പ്രദേശത്ത് സ്കൂൾ, അങ്കണവാടി, പ്ളേ ഗ്രൗണ്ട് എന്നിവ നിർമ്മിച്ചത് അവിടുത്തെ തടവുകാരായിരുന്നു. തടവുകാരുടെ കുടുംബത്തിന് മാത്രമല്ല സമീപ പ്രദേശങ്ങളിലുള്ളവരും ഇവയെല്ലാം ഉപയോഗിക്കാൻ തുടങ്ങി. കൂടാതെ നിരവധിയായ കായിക മത്സരങ്ങളും ഇവിടെ നടന്നുവരുന്നു. ക്രിക്കറ്റ്, വോളിബോൾ മാച്ചുകൾ സ്ഥിരമായി പ്രിസൺ പ്ളേ ഗ്രൗണ്ടിൽ സംഘടിപ്പിക്കാറുണ്ട്.

ജയിൽ പ്രദേശത്തിനടുത്തായി വലിയൊരു വ്യവസായ മേഖലയുമുണ്ട്. തടവുകാർക്ക് ഇവിടെയാണ് ജോലി ഏർപ്പെടുത്തിയിട്ടുളളത്. മാത്രമല്ല വനിതാ തടവുകാർ അടുത്തുള്ള വീടുകളിൽ ജോലിക്കും പോകുന്നു. പ്രദേശത്ത് ഓട്ടോറിക്ഷ ഓടിക്കുന്നവർ, പലചരക്ക് കട നടത്തുന്നവർ വരെ തടവ് പുള്ളികൾക്കിടയിലുണ്ട്.

2018ൽ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളോട് കൂടുതൽ തുറന്ന ജയിലുകൾ വേണമെന്ന് സുപ്രീം കോടതി നിർദേശിക്കുകയുണ്ടായി. ജയിൽ പുള്ളികളുടെ എണ്ണത്തിലെ വർദ്ധനവ് ആയിരുന്നു പ്രസ്തുത നിർദേശത്തിന് കാരണം. ഇപ്പോൾ 152 തുറന്ന ജയിലുകൾ രാജ്യത്തൊട്ടാകെയുണ്ട്.

സംഗനേർ ജയിലും അന്തേവാസികളും ഇപ്പോൾ ഒരു ഭീഷണിയിലാണ്. ജയിൽ കോമ്പൗണ്ട് സ്ഥിതി ചെയ്യുന്ന 3.04 ഹെക്‌ടർ സ്ഥലത്ത് ആശുപത്രി പണിയാനാണ് ജയ്‌പൂർ ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ആകെ സ്ഥലത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നിർമ്മാണത്തിനായി വിട്ടുനൽകേണ്ടി വരും. ഓപ്പൺ ജയിൽ എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയായി മാറിയ സംഗനേർ വിസ്‌മൃതിയിലാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. നിലവിൽ ജയ്‌പൂർ ഡെവലപ്‌മെന്റ് അതോറിറ്റി സുപ്രീം കോടതി സ്റ്റേ നേരിടുകയാണ്.

സംഗനേറിനെ സംബന്ധിച്ചിടത്തോളം അടുത്തുള്ള വ്യവസായശാല ഏറ്റവും പ്രയോജനകരമായ സാദ്ധ്യതയാണ്. പൊതുജനങ്ങളുമായി അടുത്തിടപഴകി പുതിയൊരു ജീവിതം സാദ്ധ്യമാക്കാനുള്ള അവസരം തടവുകാർക്ക് അതിന്റ പരിസരം ഒരുക്കുന്നു. ജയിൽ മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ നഷ്‌ടമാകുന്നതും ഈ അവസരമാണ്.

സുപ്രീം കോടതി മുൻ ജഡ്‌ജ് മദൻ ബി. ലോകൂർ അടുത്തിടെ സംഗനേർ ജയിൽ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ''തടവുകാരുമായി ഞാൻ സംസാരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ എനിക്ക് മനസിലായത്. ഇവരിൽ ആരുംതന്നെ ജയിൽ ചാടാൻ ശ്രമിക്കില്ല എന്നാണ്. അങ്ങനൊരു സംഭവം ഇവിടെ ഉണ്ടായിട്ടുമില്ല. തടവുകാരനിൽ നിന്ന് ഉത്തരവാദിത്തബോധമുള്ള പൗരന്മാരായി മാറുന്ന പ്രക്രിയയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതിനെ തകർക്കുന്ന നീക്കങ്ങളൊന്നും ഉണ്ടാകാൻ പാടില്ല''.

കാന്റീൻ മുതൽ ഫർണിച്ചർ ബിസിനസ് വരെ

പൂനെയിലെ യശ്‌വാദ ഓപ്പൺ ജയിലിലെ തടവുകാർ 2023ൽ ഒരു ക്യാന്റീൻ ആരംഭിക്കുകയുണ്ടായി. പ്രദേശത്തെ ഐടി കമ്പനികളിലെല്ലാം ഭക്ഷണം എത്തിച്ചത് ഇവിടെ നിന്നായിരുന്നു. അതിന്റെ വിജയം തുടർന്ന് നാല് റെസ്‌റ്റോറന്റുകളായി വളർന്നു. മഹാരാഷ്‌ട്രയിലെ പ്രശസ്തമായ മഹാലക്ഷ്‌മി ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കുന്നത് കോലാപൂർ സെൻട്രൽ ജയിലിലെ തടവുകാരാണ്. മറ്റൊരു രസകരമായ കാര്യം, പഞ്ചാബ് നിയമസഭയിലെ കസേരകളെല്ലാം നിർമ്മിച്ചത്. ചണ്ഡീഗഡിലെ ബുരാലി ജയിലിലെ തടവുകാരാണ് എന്നതാണ്.

കേരള ജയിൽ ചപ്പാത്തിയും, ബിരിയാണിയും ചിക്കനുമെല്ലാം പ്രശസ്തമാണ്. ബാർബർ ഷോപ്പ് മുതൽ പെട്രോൾ പമ്പ് വരെ കേരളത്തിലെ ജയിൽ വകുപ്പ് വിജയകരമായി നടത്തിവരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANGANER PRISON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.