കണ്ണൂർ: കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തിക്കുന്ന ഡയറ്റുകളിലേക്കുള്ള (ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം) ലക്ചറർ നിയമനത്തിന് കഴിഞ്ഞ വർഷം പി.എസ്.സി നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷയുടെ അന്നേ ദിവസം രാത്രിയോടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതാണ് കീഴ്വഴക്കം. കൃത്യമായ സമയം നൽകി ആക്ഷേപങ്ങൾ പരിഗണിച്ച് പ്രസിദ്ധീകരിക്കുന്ന അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. എന്നാൽ ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെ പി.എസ്.സി മൂല്യനിർണയവുമായി മുന്നോട്ടുപോകു
ന്നത് ദുരൂഹമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
അതേ സമയം ഡയറ്റ് ലക്ചറർമാരെ തിരഞ്ഞെടുക്കാൻ പി.എസ്.സി നടത്തിയ പരീക്ഷ പ്രഹസനമായിരുന്നെന്നും ആക്ഷേപമുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നിയമനുസരിച്ച് പുതിയ ഇന്റഗ്രേറ്റഡ് കോഴ്സുകൾ വരുന്നതും ഡി.എൽ.എഡ് കോഴ്സുകൾ ഉടൻ നിറുത്തലാക്കുന്ന സാഹചര്യവും പരിഗണിക്കാതെയാണ് പരീക്ഷ നടത്തിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.
ഡയറ്റുകൾ ആളില്ലാ കളരി
2008ന് ശേഷം ഇതുവരെ ഡയറ്റുകളിൽ സ്ഥിരം നിയമനം നടന്നിട്ടില്ല. ഇത് ഡി.എൽ.എഡ് കോഴ്സുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.
ഡയറ്റുകളിൽ മുന്നൂറോളം ലക്ചറർ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിൽ നേരത്തേ റിപ്പോർട്ടുചെയ്ത 150 ഒഴിവുകളിലേക്കായിരുന്നു കഴിഞ്ഞ നവംബറിലെ പരീക്ഷ. ഒരാഴ്ചയ്ക്കുശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പി.എസ്.സി അന്ന് അറിയിച്ചിരുന്നത്.
പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് നേട്ടം
തിരുവനന്തപുരം:സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരം നടന്ന 55 പോളികളിൽ 46 ഇടത്തും എസ്.എഫ്.ഐക്ക് വിജയം. കൊല്ലം പത്തനാപുരം, കൊട്ടിയം, പാലാ, തൃശൂർ കൊരട്ടി, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, കാസർകോട് പെരിയ, തൃക്കരിപ്പൂർ, ഇടുക്കി മുട്ടം, കളമശ്ശേരി ജനറൽ പോളിടെക്നിക്, കണ്ണൂർ നടുവിൽ പോളിടെക്നിക്, കൈമനം വനിതാ പോളിടെക്നിക് കോളേജുകളിലെ എല്ലാ സീറ്റും എസ്.എഫ്.ഐ നേടി. മലപ്പുറം ചേളാരി, പെരുമ്പാവൂർ, കോതമംഗലം ചേലാട്, തൃശൂർ ചേലക്കര, മുട്ടം, പന്തളം കോളേജുകൾ എസ്.എഫ്.ഐ തിരികെ പിടിച്ചു.
കെ.എസ്.യുവിന് രണ്ട് കോളേജ് മാത്രമാണ് ഒറ്റയ്ക്ക് നേടാനായത്.35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെന്റ് വിമൻസ് പോളിടെക്നിക് കെ.എസ്.യു തിരിച്ചുപിടിച്ചു. തൃശൂർ മഹാരാജാസ് കോളേജിൽ തുടർച്ചയായി കെ.എസ്.യു വിജയിച്ചു.
ആറ് കോളേജിൽ എം.എസ്.എഫിന്റെ പിന്തുണയോടെ യു.ഡി.എസ്.എഫ് മുന്നണിക്കാണ് വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |