തൊടുപുഴ: റെക്കോഡ് വിലയിടിവിൽ നട്ടം തിരിയുകയാണ് ഏത്തവാഴ കർഷകർ. നേന്ത്രക്കായക്ക് കിലോക്ക് 62 രൂപവരെവില ഉയർന്നപ്പോൾ
പലരും വാഴ കൃഷി ആരംഭിച്ചു . എന്നാൽ പിന്നീട് ഇടിവിന്റെ കാലമായിരുന്നു. 33 രൂപയിലേയ്ക്ക് നിലംപൊത്തിയപ്പോൾ കൈ പൊള്ളിയ കർഷകർ എങ്ങനെ കടങ്ങൾ വീട്ടുമെന്ന ആശങ്കയിലാണ്. കഴിഞ്ഞ വർഷം 50 രൂപയായിരുന്നു ശരാശരി വില. പിന്നീട് ഓണമടുത്തപ്പോൾ 68 രൂപ വരെ എത്തിയിരുന്നു. എന്നാൽ ഇത്തവണ കഥമാറി, ഓണത്തിന് മുൻപ് 62 ആയിരുന്നെങ്കിൽ ഓണ നാളുകളിൽ 36രൂപയിലെത്തി.അത് താഴ്ന്ന് ഇപ്പോൾ 33ലേക്ക് കൂപ്പുകുത്തി. വയനാട് നിന്നുള്ള നേന്ത്രക്കായയുടെ സീസൺ കഴിഞ്ഞതോടെയാണ് വില കുതിച്ചുയർന്ന് 65 രൂപയിലെത്തിയത്. അത് അധികനാൾ നീണ്ടുനിന്നില്ല. തമിഴ്നാട്ടിലെ മേട്ടുപാളയത്ത് നിന്നും മൈസൂരിൽ നിന്നും കായ്കൾ ഒരുമിച്ചെത്തിയതോടെ വില ഇടിഞ്ഞു. ഇതോടെ പല കർഷകരും കൂട്ടുകൃഷിയിലേക്ക് കടന്നു. പഴയപോലെ പണിക്കാരെ നിർത്തി പണിയിപ്പിക്കാനുള്ള വരുമാനം കൃഷിയിൽ നിന്നും ലഭിക്കുന്നില്ല. അതിനാൽ കർഷകർ കൂട്ടുകൃഷിയിലേക്ക് കടക്കുകയാണ്
കഷ്ടത്തിലായി കർഷകർ
വില കുറഞ്ഞതോടെ പ്രാദേശിക നേന്ത്രവാഴ കർഷകർ നിരാശയിലാണ്. ഓണ വിപണിയിലായിരുന്നു ഇവരുടെ പ്രതീക്ഷ. ഇത് മുന്നിൽക്കണ്ട് വിളവെടുപ്പ് തുടങ്ങിയപ്പോഴാണ് വിലയിടിവ്. സാധാരണ ഓണത്തിനോടനുബന്ധിച്ച് വിപണി സജീവമാകുന്നതോടെ സ്വാഭാവികമായും നാടൻ പച്ചക്കായയ്ക്ക് ആവശ്യം കൂടേണ്ടതായിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. മൈസൂർ കായകളുടെ വരവ് പ്രതികൂലമായി ബാധിച്ചതും
കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ട് വലിക്കാൻ കാരണമായി.
ഒരുമാസം മുൻപ്
നിലവിലെ വില
'നീണ്ടനാളത്തെ കഷ്ടപ്പാടിനുള്ള പ്രതിഫലം പോലും ലഭിക്കുന്നില്ല. ഇടനിലക്കാരുടെ ചൂഷണം വേറെയും, ഇതിനിടയിൽ വിലയിടിവും വല്ലാതെ ബാധിക്കുന്നു. ഇനി വില ഉയരാനുള്ള സാധ്യത ഉണ്ടോ എന്നും വ്യക്തമല്ല. കഷ്ടപ്പാടിനുള്ള തുക എങ്കിലും കിട്ടിയാൽ മതി എന്നു മാത്രമേ ഉള്ളൂ.'
(ഷിബു പറയിടം, ഏത്തവാഴ കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |