ഇൻഡോർ: രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റെന്ന വ്യാജേന തട്ടിപ്പ്. ആണവ ഊർജ്ജ രംഗത്തെ ശാസ്ത്രജ്ഞനിൽ നിന്ന് 71. 33 ലക്ഷം രൂപ തട്ടിയെടുത്തു. ശാസ്ത്രജ്ഞന്റെ പേരിലെടുത്തിട്ടുള്ള സിം കാർഡിൽ നിന്ന് സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പലർക്ക് അയച്ചിട്ടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലിനും മനുഷ്യക്കടത്തിനും ഈ നമ്പർ ഉപയോഗിച്ചിരുന്നെന്നും അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സി.ബി.ഐയുടെയും ട്രായിയുടെയും പേരിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രാജാ രാമണ്ണ അഡ്വാൻസ്ഡ് ടെക്‌നോളജി സെന്ററിൽ (ആർ.ആർ.സി.എ.ടി) സയന്റിഫിക് അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ് തട്ടിപ്പിന് ഇരയായത്.
സെപ്തംബർ ഒന്നിനാണ് തട്ടിപ്പ് സംഘം ശാസ്ത്രജ്ഞനെ ബന്ധപ്പെട്ടത്. ട്രായ് ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തി.
ശാസ്ത്രജ്ഞന്റെ പേരിൽ ഡൽഹിയിൽ നിന്ന് എടുത്ത ഒരു സിം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു.
അറസ്റ്റ് വാറണ്ട് ഉൾപ്പെടെ ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു.
സംഘത്തിലെ മറ്റൊരംഗം സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ശാസ്ത്രജ്ഞനെയും ഭാര്യയെയും വീഡിയോ കാളിലൂടെ ചോദ്യം ചെയ്യുകയും ചെയ്തു. ഭയന്ന ഉദ്യോഗസ്ഥൻ
71.33 ലക്ഷം രൂപ നൽകി. അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |