മുംബയ്: ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരു വീട്ടിലെ ഏഴ് പേർക്ക് ദാരുണാന്ത്യം. മുംബയിലെ ചെമ്പൂർ പ്രദേശത്തെ ഒരു വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടുകൂടിയായിരുന്നു സംഭവം. പാരിസ് ഗുപ്ത, നരേന്ദ്ര ഗുപ്ത, മഞ്ചു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഉറങ്ങിക്കിടന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതോടെ അവർക്ക് രക്ഷപ്പെടാനായില്ല.
വീട്ടിൽ നിന്നും തീ പുറത്തേക്ക് വരുന്നത് കണ്ട പ്രദേശവാസികളാണ് അധികൃതരെ വിവരമറിയിച്ചത്. പരിക്കേറ്റവരെ അടുത്തുളള രാജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ ഏഴ് പേരും മരിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ ആദ്യനിലയിൽ ഒരു ഇലക്ട്രിക്കൽ കടയുണ്ടായിരുന്നുവെന്നും അവിടെ ഷോർട്ട് സെർക്യൂട്ട് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |