തൃശൂർ: അഖില കേരള തന്ത്രിസമാജം മദ്ധ്യമേഖലാ ഘടകത്തിന്റെ വാർഷിക പൊതുയോഗം തെക്കേ മഠത്തിൽ നടന്നു. മേഖലാ പ്രസിഡന്റ് ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായി. തന്ത്രിസമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളിലെ ചിട്ടകളിൽ കാലാനുസൃത മാറ്റങ്ങൾ നിർദ്ദേശിക്കുമ്പോൾ തന്ത്രിമാർ അതത് ക്ഷേത്രങ്ങളുടെ പാരമ്പര്യത്തിൽ ഊന്നി, ജാഗ്രത പുലർത്തി, വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രിവര്യൻ അഴകത്ത് എ.ടി. ത്രിവിക്രമൻ നമ്പൂതിരിയെ യോഗത്തിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നതവിജയം നേടിയ സമാജാംഗങ്ങളുടെ മക്കളെ ഡോ. വടക്കുംമ്പാട് നാരായണൻ നമ്പൂതിരി അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എ. ഭട്ടതിരിപ്പാട്, മേഖലാ സെക്രട്ടറി മഠത്തിൽ മുണ്ടയൂർ സൂരജ് നമ്പൂതിരി, പുറപ്പേര് വാസുദേവൻ നമ്പൂതിരി, ഇരുവേശി പുടയൂർ ജയരാമൻ നമ്പൂതിരിപ്പാട്, കാലടി പടിഞ്ഞാറേടത്ത് സാജു നമ്പൂതിരിപ്പാട് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |