സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന ദൈവത്താൻ കുന്ന് എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത്പുരോഗമിക്കുന്നു.ദിനേശ് പ്രഭാകർ ആണ് നായകൻ.
കാലാ കാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ട് നടക്കുന്ന... വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാന മാക്കിയാണ് ചിത്രത്തിന്റെ പ്രമേയം.
സോമു മാത്യു, ആർടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി എന്നിവരും ബാലതാരങ്ങളായ മുന്ന, അർണവ്, ദേവിക, കാത്തു ലിപിക തുടങ്ങിയവരും അഭിനയിക്കുന്നു. എഴുത്തുകാരി ശ്രീ പാർവതി രചന നിർവഹിക്കുന്നു. ക്യാമറ രാജേഷ് പീറ്റർ സംഗീതം മോഹൻ സിതാര, ജയ്ൻ, ഗാനങ്ങൾ അൻവർ അലി, സ്മിത പിഷാരടി, എഡിറ്റിംഗ് ഷാജു എസ്. ബാബു, കലാ സംവിധാനം ജി. ലക്ഷ്മൺ മാലം, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് കെ. എസ്, മാലം, പ്രൊഡക്ഷൻ കൺട്രോളർ നിക്സൻ ജോർജ്. വാഗമൺ, മൂന്നാർ, തട്ടേക്കാട്, ഭൂതത്താൻ കെട്ട്എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |