തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുകയെന്ന സി.പി.ഐയുടെ ആവശ്യം നടപ്പിലായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതിൽ സന്തോഷമുണ്ട്. ഇത് എൽ.ഡി.എഫിന്റെ വിജയമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഒരു ബന്ധവും ഉണ്ടാകാൻ പാടില്ല. അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റുകയെന്നതിനപ്പുറം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ല. എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ ആവശ്യം പൂർണമായും സർക്കാർ ഉത്തരവിലുണ്ട്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ തങ്ങൾ ശ്രമിക്കേണ്ടതില്ലെന്നും അവരുടെ രാഷ്ട്രീയത്തിന്റെ വശങ്ങൾ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |