കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ താത്‌കാലിക പരിശീകനായി ടീമിനെ ചരിത്ര വിജയങ്ങളിലെത്തിച്ച ഇതിഹാസ താരം സന്നത്ത് ജയസൂര്യയെ സ്ഥിരപ്പെടുത്തി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്നലെയാണ് ജയസൂര്യയയെ ലങ്കൻ ടീമിന്റെ സ്ഥിരം പരിശീലകനാക്കിയത്. 2026ലെ ട്വന്റി-20 ലോകകപ്പ് വരെയാണ കാലാവധി.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ ശ്രീലങ്കയുടെ ദയനീയ പ്രകടനത്തെ തുടർന്ന് ക്രിസ് സിൽവർവുഡ് സ്ഥനമൊഴിഞ്ഞ ഒഴിവിലാണ് ജൂണിൽ ജയസൂര്യയെ ടീമിന്റെ താത്‌കാലിക കോച്ചായി നിയമിച്ചത്. തുടർന്ന് ജയസൂര്യയുടെ ശിക്ഷണത്തിൽ 27 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് എതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കിയ ശ്രീലങ്ക ഏറെ നാളുകൾക്ക് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് ജയവും സ്വന്തമാക്കി.തുടർന്ന് ന്യൂസിലൻഡിനെതിര അവരുടെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 2-0ത്തിന്റെ ജയം ശ്രീലങ്ക ജയസൂര്യയുടെ ശിക്ഷണത്തിൽ സ്വനന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയും ലങ്കയ്ക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. 55 കാരനായ ജയസൂര്യ വിരമിച്ച ശേഷം ടീം സെലക്ടറുമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |