കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടൽ എത്തി നടി പ്രയാഗ മാർട്ടിൻ സന്ദർശിച്ചെന്ന ആരോപണങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗ മാർട്ടിന്റെ പേരുണ്ട്. ഇതിനിടെ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ 'ഹ..ഹാ..ഹി..ഹു' എന്ന് എഴുതിയ ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത്.
എന്നാൽ പ്രയാഗ മാർട്ടിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് നടിയുടെ അമ്മ നേരത്തെ രംത്തെത്തിയിരുന്നു. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്നുമാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിജി മാര്‍ട്ടിന്‍ പറയുന്നത്.
അതേസമയം, ലഹരിക്കേസില്‍ നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രയാഗയ്ക്ക് ഒപ്പം ഓംപ്രകാശിന്റെ മുറിയില്‍ പോയ നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യംചെയ്യുമെന്നാണ് വിവരം. ഇരുവരേയും കുണ്ടന്നൂരിലെ ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിച്ച വ്യക്തിയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് രാത്രി വെെകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു. താരങ്ങളും ഇരുപതോളം ആളുകളുടെ പേരുകളും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |