അബുദാബി: വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പ്രവാസികളുടെ കണക്കെടുത്താൻ അതിൽ നല്ലൊരു ശതമാനവും മലയാളികളായിരിക്കും. ആയിരക്കണക്കിന് പേരാണ് ജീവിതസ്വപ്നങ്ങളുമായി യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ദിവസേന വിമാനം കയറുന്നത്. എന്നാൽ ഇത്തരത്തിൽ പ്രവാസ ജീവിതത്തിലേയ്ക്ക് കടക്കുന്നവരും നിലവിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും ഈ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. ഇല്ലെങ്കിൽ കടൽകടന്നവർ ജയിലിൽ എത്തിപ്പെടുന്ന അവസ്ഥ ഉണ്ടാകും.
സമൂഹമാദ്ധ്യമ ഉപഭോഗത്തിൽ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് യുഎഇ. ലൈസൻസ് ഇല്ലാതെ പരസ്യങ്ങൾ ചെയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും മറ്റ് സ്ഥാപനങ്ങളും വൻ തുക പിഴ നൽകേണ്ടിവരും. യുഎഇയിലെ പുതിയ നിയമ പ്രകാരം താഴെപ്പറയുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ഒരിക്കലും ചെയ്യാൻ പാടില്ല:
മേൽപ്പറഞ്ഞ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് 5,00000 ദിർഹം (ഏകദേശം ഒരുകോടി രൂപ) വരെ പിഴയ്ക്ക് പുറമെ അഞ്ചുവർഷംവരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |