തിരുവനന്തപുരം: സംഘപരിവാർ സംഘടനകളിൽ നിന്ന് ശമ്പളം പറ്റി പ്രവർത്തിക്കുന്ന പി.ആർ ഏജൻസിയാണ് ദ ഹിന്ദു ദിനപത്രവുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
കാശ്മീർ, ഹരിയാന തിരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലെ കാര്യങ്ങൾ, അതിന് ഒരാഴ്ച മുമ്പ് ഡൽഹിയിലെ പത്രങ്ങൾക്ക് കേരളത്തിന്റേതായി വിതരണം ചെയ്ത കുറിപ്പിലെ വിവരങ്ങൾ, 21ന് മുഖ്യമന്ത്രി കേരളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ എന്നിവ സംഘപരിവാർ താത്പര്യങ്ങൾ ലക്ഷ്യം വച്ച് പി. ആർ ഏജൻസി തയ്യാറാക്കിയതാണ്.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ.ശശി തരൂർ,എം.വിൻസന്റ്, ഉബൈദുള്ള , എൻ.എ.നെല്ലിക്കുന്ന്, ടി.വി.എബ്രഹാം,എൻ.ശക്തൻ, വി.എസ്.ശിവകുമാർ, കൊട്ടാരക്കര പൊന്നച്ചൻ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, ടി. ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |