ന്യൂഡൽഹി: എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളിയെങ്കിലും, വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ അങ്കലാപ്പിലായിരുന്നു ബി.ജെ.പി നേതാക്കൾ. ഹരിയാനയിൽ കോൺഗ്രസ് കുതിച്ചതോടെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നിരാശ പടർന്നു. ജമ്മുകാശ‌്‌മീരിൽ പാർട്ടി മുന്നേറുന്നത് മാത്രമായിരുന്നു തുടക്കത്തിൽ ബി.ജെ.പിക്ക് ആശ്വാസം. എന്നാൽ ആ ലീഡ് വൈകാതെ നാഷണൽ കോൺഫറൻസിന് അനുകൂലമായി.
ഹരിയാനയിലെ ആദ്യ ട്രെൻഡിൽ നിരാശരായി നിന്ന പാർട്ടി പ്രവർത്തകരോട് ക്ഷമയോടെ നിൽക്കാൻ പാർട്ടി ഓഫീസിൽ നിന്ന് സന്ദേശം. അടുത്ത റൗണ്ടുകളിൽ ലീഡിൽ കാര്യമായ മാറ്റം വരുമെന്നായിരുന്നു ബൂത്തു തലങ്ങളിൽ വന്ന റിപ്പോർട്ട്. അതു വിശ്വസിച്ച് പ്രവർത്തകർ കാത്തുനിന്നു.
പിന്നീടുണ്ടായത് അവിശ്വസനീയ മാറ്റം. ഹരിയാനയിൽ 20ൽ ഒതുങ്ങിയ ബി.ജെ.പി പെട്ടെന്നാണ് ലീഡുയർത്തി 40ലേക്ക് കുതിച്ചത്. അത് കേവല ഭൂരിപക്ഷം കടന്ന് 50ലേക്ക് വരെ ഉയരുന്നത് കണ്ട് പ്രവർത്തകർ ആരവം മുഴക്കി. എങ്കിലും വാദ്യഘോഷങ്ങൾ തുടങ്ങാൻ നേതാക്കൾ അനുമതി നൽകിയില്ല. കുറച്ചു കൂടി കാക്കാനായിരുന്നു നിർദ്ദേശം.
ലീഡ് വിജയത്തിലേക്കെന്ന് വ്യക്തമായതോടെ ആഘോഷം തുടങ്ങി. വാദ്യമേളക്കാർ തയ്യാറായി. മധുരമെത്തി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹരിയാനയിൽ നിന്ന് കൂടുതൽ പ്രവർത്തകരെത്തി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ഥാനത്ത് നേരിട്ടെത്തി പ്രവർത്തകരെ അവിഭാദ്യം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |