തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണം നിഷേധിച്ച് സർക്കാർ. ഗവർണർക്ക് നൽകിയ മറുപടി കത്തിലാണ് ആരോപണം തെറ്റാണെന്നും ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കുകയാണ്. നിയമവിരുദ്ധമായി ഫോൺ ചോർത്തുന്നത് സർക്കാർ അനുവദിക്കില്ല. കേസന്വേഷണത്തിനും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലും മാത്രമാണ് നിയമപ്രകാരമുള്ള ഫോൺ ചോർത്തൽ. അൻവറിന്റെ വെളിപ്പെടുത്തലുകൾ സർക്കാർ ഗൗരവത്തോടെ കാണുന്നു. ഫോൺ ചോർത്താൻ വ്യവസ്ഥകളുണ്ട്. അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോർത്തുന്നത്. ഇതിനെല്ലാം കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും ഇന്നലെ വൈകിട്ട് രാജ്ഭവനിൽ എത്തിച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഫോൺചോർത്തൽ ആരോപണത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ഗവർണർ നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |