ചിറയിൻകീഴ്: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന മൂന്നുപേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.കഴക്കൂട്ടം ആറ്റിൻകുഴി ആനന്ദ് ഭവനിൽ താമസിക്കുന്ന സഹോദരന്മാരായ അഭിജിത് (19),ആനന്ദ് (21),കൊയ്ത്തൂർക്കോണം മണ്ണറ മനുഭവനിൽ സോനു (21) എന്നിവരാണ് അറസ്റ്റിലായത്.ശാർക്കര പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ 2ന് വൈകിട്ട് മൂവരും ചേർന്ന് ശാർക്കര സ്വദേശിയായ വിഷ്ണുവിന്റെ ഭാര്യയുടെ സ്കൂട്ടർ മോഷ്ടിക്കുകയായിരുന്നു.തുടർന്ന് ചിറയിൻകീഴ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടർ മറിച്ച് വിൽക്കാൻ ശ്രമിക്കുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം ചിറയിൻകീഴ് പൊലീസ് ഇൻസ്‌പെക്ടർ വിനീഷ്.വി.എസ്,സബ് ഇൻസ്പെക്ടർമാരായ ശ്രീബു,ഷജീർ,അസീം,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു,അനൂപ്,സുനിൽരാജ്,അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മറ്റൊരു ബൈക്കും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |