പുനെ, നോയിഡ, നാഗ്പുർ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള സിംബയോസിസ് ലാ സ്‌കൂളുകളിലേക്കുള്ള ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി, ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (SLAT 2025) അപേക്ഷിക്കാം. SLAT പരീക്ഷ വർഷം രണ്ടു തവണ നടത്തും. പ്ലസ് ടുവാണ് യോഗ്യത. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയാണിത്. രാജ്യത്തെ 77 നഗരങ്ങളിൽ പരീക്ഷ നടക്കും. നെഗറ്റീവ് മാർക്കിംഗ് നിലവിലില്ല. അഞ്ചു വിഭാഗങ്ങളിലായി 60 ചോദ്യങ്ങളുണ്ടാകും. ഡിസംബർ 13, 15 തീയതികളിലാണ് പരീക്ഷ. ഡിസംബർ 26- നു ഫലം പ്രസിദ്ധീകരിക്കും. www.slat-test.org.
സ്‌കോളർഷിപ് @ യൂണിവേഴ്‌സിറ്റി ഒഫ് ട്വന്റി, നെതർലാൻഡ്‌സ്
നെതർലാൻഡ്‌സിലെ യൂണിവേഴ്‌സിറ്റി ഒഫ് ട്വന്റി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 2025- ലേക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള സ്‌കോളർഷിപ്പുകൾ ഓഫർ ചെയ്യുന്നു. UTS എന്ന പേരിലാണ് സ്‌കോളർഷിപ്പുകൾ അറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനവേറ്റീവ് കോഴ്‌സുകൾ ഓഫർ ചെയ്യുന്ന സ്ഥാപനമാണിത്.
യു.കെയിൽ സാമ്പത്തിക മാന്ദ്യം തുടരുമ്പോൾ നെതർലാൻഡ്‌സിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രസക്തിയേറുന്നുണ്ട്. പ്രതിവർഷം 50 വിദ്യാർത്ഥികൾക്ക് 22000 യൂറോ സ്‌കോളർഷിപ് ലഭിക്കും. അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ബിസിനസ് ഇൻഫർമേഷൻ ടെക്‌നോളജി, കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് & മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് & എൻജിനിയറിംഗ്, എജ്യുക്കേഷണൽ സയൻസ് & ടെക്‌നോളജി, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, എൻവയണ്മെന്റൽ & എനർജി മാനേജ്‌മെന്റ്, ഹെൽത്ത് സയൻസ്, ഇൻഡസ്ട്രിയൽ ഡിസൈൻ & എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, നാനോടെക്‌നോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പഠനത്തിന് സ്‌കോളർഷിപ് ലഭിക്കും. 2025 ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം. അഡ്മിഷൻ ഓഫർ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മെരിറ്റ്, 7/10 IELTS ബാൻഡ് എന്നിവ പ്രവേശനത്തിന് നിർബന്ധം. www.
എം.ബി.ബി.എസ്, ബി.ഡി.എസ് മൂന്നാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട ഓപ്ഷൻ കൺഫർമേഷൻ നടപടികൾ ആരംഭിച്ചു.
മൂന്നാം ഘട്ട അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് വിദ്യാർത്ഥികൾ Confirm ബട്ടൻ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 15 വരെ ലഭിക്കും. ഇതുവരെ അലോട്ട്മെന്റ് നടക്കാത്ത ഒഴിവുള്ള സീറ്റുകൾ ഈ അവസരത്തിൽ കൺവേർട്ട് ചെയ്യപ്പെടും.
ആദ്യഘട്ട അലോട്ട്മെന്റുകളിൽ അഡ്മിഷൻ ലഭിച്ചവരും ഓപ്ഷൻ നൽകിയിട്ടും അലോട്ട്മെന്റ് ഒന്നും ലഭിക്കാത്തവരും മൂന്നാം ഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
15-ന് വൈകിട്ട് അഞ്ചുവരെ ലഭിക്കുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് 16-ന് പ്രസിദ്ധീകരിക്കും.
മൂന്നാം ഘട്ടത്തിനു ശേഷം ഒഴിവു വരുന്ന സീറ്റുകൾ സ്ട്രേ വേക്കൻസി റൗണ്ടിലൂടെ നികത്തും. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും.
വെബ്സൈറ്റ്: www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |