തിരുവനന്തപുരം: ഒരു വർഷത്തിനിടെ കേരളത്തിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകിയെന്ന് മന്ത്രി പി. രാജീവ്. കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശവികസനവും (ഭേദഗതി) ബിൽ-2024, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗഗതി) ബിൽ എന്നിവയിലുള്ള ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇടത്തരം-ചെറുകിട വ്യവസായങ്ങളാണ് സംസ്ഥാനത്തിന് ഏറെ സംഭാവന നൽകുന്നത്. മൂന്ന് ലക്ഷത്തിലധികം സംഭംഭങ്ങൾ രണ്ട് വർഷത്തിനിടയിൽ സൃഷ്ടിച്ചു. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റിഫോം ആക്ഷൻ പ്ലാനിൽ ഇന്ത്യയിൽ ഒന്നാമത് കേരളമാണ്. ഇരുപതിനായിരം കോടിയുടെ നിക്ഷേപവും ആറേമുക്കാൽ ലക്ഷത്തോളം തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. 20ൽ അധികംവിദേശ കമ്പനികളും ഇവിടെയെത്തി. കയർ, ഖാദി ഉൽപ്പന്നങ്ങളിൽ പുതിയ ഡിസൈനുകളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |