കണ്ണൂർ : സൗഹൃദത്തിന്റെയും പ്രൊഫഷണിലസത്തിന്റെയും അപൂർവ്വ ബന്ധമായിരുന്നു അവർ തമ്മിൽ...
രത്തൻ ടാറ്റയും കെ
ൽട്രേോൺ, ടെക്‌നോപാർക്ക് സ്ഥാപകൻ കെ.പി പി. നമ്പ്യാരും തമ്മിലുള്ള ആത്മബന്ധത്തെ പത്‌നി ഉമ നമ്പ്യാർ ഇങ്ങനെ വിശേഷിപ്പിച്ചു. ബംഗളുരുവിലെ വീട്ടിലിരുന്ന് ആ ബന്ധത്തിന്റെ ചിത്രങ്ങൾ ഉമ നമ്പ്യാർ പങ്കുവച്ചു.
ജപ്പാനിലാണ് ടാറ്റയും നമ്പ്യാരും അവസാനം കണ്ടത്. ലിഫ്റ്റിൽ അപ്രതീക്ഷിത കണ്ടുമുട്ടൽ. ടാറ്റ ക്ഷണിച്ച് നമ്പ്യാരും താനും മുറിയിൽ എത്തിയപ്പോൾ മധുര പലഹാരങ്ങളുമായി കാത്തിരിക്കുന്നു. രത്തൻ എന്നാണ് നമ്പ്യാർ വിളിക്കാറ്. അന്ന് ടാറ്റ കേരളത്തെപ്പറ്റിയാണ് കൂടുതലും ചോദിച്ചത്.
നമ്പ്യാർ ടാറ്റ കമ്പനിയുടെ ഭാഗമായിരുന്നപ്പോൾ ആരംഭിച്ച സൗഹൃദം. ഓഫീസിലേക്ക് ഇരുവരും സംസാരിച്ചുകൊണ്ട് നടന്നാണ് പോകാറ്. അവരുടെ കാറുകൾ പതിയെ പിന്തുടരും. നമ്പ്യാരുമായുള്ള അടുപ്പമാണ് രത്തൻ ടാറ്റയെ കേരളത്തിലെത്തിച്ചതും.
1967ലാണ് കെ.പി.പി. നമ്പ്യാർ ടാറ്റ ഗ്രൂപ്പിൽ ചേർന്നത്. ടാറ്റയുടെ കൺസ്യൂമർ ഇലക്‌ട്രോണിക്സ് വിഭാഗത്തിന്റെ ജനറൽ മാനേജരായിരുന്നു. രത്തൻ ടാറ്റ നമ്പ്യാരുടെ സഹായത്തോടെയാണ് ആ സ്ഥാപനത്തെ പതനത്തിൽ നിന്ന് രക്ഷിച്ചത്.
1973ലാണ് നമ്പ്യാർ കെൽട്രോൺ ചെയർമാനും എം.ഡിയുമാകുന്നത്. നമ്പ്യാരുടെ ക്ഷണമനുസരിച്ചാണ് താജ് ഹോട്ടൽ ആൻഡ് റിസോർട്‌സും ടാറ്റ സെറാമിക്‌സും കേരളത്തിലെത്തിയത്. കേരളത്തിൽ വൻകിട നിക്ഷേപങ്ങൾ ഇല്ലാതിരുന്ന കാലത്തായിരുന്നു അത്.
കേരളം ബിസിനസ് സൗഹൃദമല്ലെന്ന പ്രചാരണം അതിജീവിക്കാനായിരുന്നു ശ്രമം. ടെക്‌നോപാർക്ക് തുടങ്ങിയപ്പോഴും നമ്പ്യാർ ടാറ്റയെ ആശ്രയിച്ചു. സിംഗപ്പൂരിലെ ടെക്‌നോളജി പാർക്കിനെ അടിസ്ഥാനമാക്കി ടാറ്റ കൺസൾട്ടസി സർവീസസാണ് രൂപരേഖ തയാറാക്കിയത്. കെ.പി.പി നമ്പ്യാരുടെ സ്വപ്നം തിരിച്ചറിഞ്ഞ ടാറ്റ കൂടെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |