കൊരട്ടി: കോനൂർ -കോട്ടമുറി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും 800 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ചാലക്കുടി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സി.യു.ഹരീഷിന്റെ നേതൃത്വത്തിൽ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ്‌കുമാർ പുത്തില്ലൻ, എ.ഇ. ഐമാരായ പി.പി.ഷാജി,ജെയ്‌സൻ ജോസ് , സി.ഇ.ഒമാരായ അനൂപ് ദാസ് , മുഹമ്മദ് ഷാൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |