ഇന്ത്യയ്‌ക്ക് നഷ്ടമായത് ഏറ്റവും പ്രഗത്ഭനും കാരുണ്യവാനുമായ പുത്രനെയാണ്. രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല ഓരോ ഇന്ത്യക്കാരനും വലിയ നഷ്ടമാണ്.
ഇന്ത്യയ്‌ക്കും ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിനും വളരെ ദുഃഖകരമായ ദിനമാണ് കടന്നുപോയത്. രത്തൻ ടാറ്റയുടെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ വേദന സൃഷ്‌ടിക്കുന്നതാണ്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്. അദ്ദേഹവുമായുള്ള ഓരോ ഇടപെടലും ഏറെ പ്രചോദിപ്പിക്കുകയും ഊർജസ്വലനാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ എളിമയും മാനുഷിക മൂല്യങ്ങളും അനുകരണീയവും മഹത്തരവുമാണ്. വ്യവസായ മേഖലയിൽ ദീർഘവീക്ഷണവും അതുല്യമായ നേതൃശേഷിയും പ്രകടിപ്പിച്ചതിനൊപ്പം കറതീർന്ന മനുഷ്യസ്‌നേഹിയായി പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു, സമൂഹത്തിന്റെ നന്മയ്ക്കായി എപ്പോഴും പരിശ്രമിച്ചു.
മിസ്റ്റർ ടാറ്റ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, ലോകത്തിലെ ഏറ്റവും മികച്ചത് ഇവിടേക്ക് കൊണ്ടുവന്നു. അദ്ദേഹം ഹൗസ് ഒഫ് ടാറ്റയെ സ്ഥാപനവത്കരിക്കുകയും 1991ൽ ചെയർമാനായി ചുമതലയേറ്റശേഷം ടാറ്റയെ അന്താരാഷ്ട്ര ബിസിനസ് ഗ്രൂപ്പാക്കി മാറ്റുകയും ചെയ്‌തു. രത്തൻ ചുമതലയേറ്റ ശേഷം ടാറ്റയ്‌ക്ക് 70 മടങ്ങ് വളർച്ചയാണുണ്ടായത്. റിലയൻസിനും നിതയ്ക്കും അംബാനി കുടുംബത്തിനും വേണ്ടി, ടാറ്റ കുടുംബത്തിലെയും മുഴുവൻ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
രത്തൻ,അങ്ങ് എന്നും എന്റെ ഹൃദയത്തിൽ നിലനിൽക്കും.'
(റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ചെയർമാനും
മാനേജിംഗ് ഡയറക്‌ടറുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |