പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ''ഇന്ദ്രധനുസ്സ് ' തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 28ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകും. കഥാകൃത്ത് അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, കവി ഒ.പി.സുരേഷ് എന്നിവരാണ് അവാർഡ് നിർണ്ണയ സമിതിയിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |