സോഷ്യൽമീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. വിധവയാണെന്ന് പറഞ്ഞ് തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലേയെന്നും രേണു ചോദിച്ചു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്നാണ് രേണു വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിലൂടെയായിരുന്നു പ്രതികരണം.
വാഹനാപകടത്തിൽ സുധി മരിച്ചതോടെ രേണുവിനെയും മക്കളെയും സഹായിക്കാൻ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. അന്നുമുതൽക്കേ രേണു നിരന്തരമായി സൈബർ ആക്രമണം നേരിട്ടിരുന്നു. നല്ല വസ്ത്രമിട്ടാലും ചിരിച്ചുകൊണ്ട് റീൽ ചെയ്താലും നിരവധി വിമർശനങ്ങൾ രേണു നേരിട്ടിരുന്നു. ഇപ്പോഴിതാ സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന വ്യാജപ്രചാരണത്തിനെ തുടർന്നാണ് പ്രതികരിച്ചിരിക്കുന്നത്.
രേണുവിന്റെ വാക്കുകളിലേക്ക്
ഒന്നിനും ഞാൻ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം.
ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |