മാവേലിക്കര : മാവേലിക്കര സ്വകാര്യ ബസ് സ്റ്റാൻഡ് ലഹരിമാഫിയയുടെ താവളമായി മാറി. രാവിലെയും സന്ധ്യ കഴിഞ്ഞും ലഹരി മാഫിയയുടെ നഗരത്തിലെ പ്രധാന കേന്ദ്രമാണ് ബസ് സ്റ്റാന്റ്. രാത്രിയായാൽ സ്റ്റാന്റിലേക്ക് പ്രവേശിക്കാൻ പോലും കഴിയില്ല.
ലഹരി മാഫിയ സജീവമാകുന്നത് വൈകിട്ട് 6 മണിയോടെയാണ്. ജോലിക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. രാത്രി എട്ടരയോടെ അന്യസംസ്ഥാന തൊഴിലാളുടെ ഒഴുക്ക് കുറയുന്നതോടെ വിദ്യാർത്ഥികൾ എത്തിത്തുടങ്ങും. ഇവരുടെ വരവ് ഏതാണ് 10 മണിവരെ കാണും.
സ്റ്റാന്റെ മൂന്ന് ഇടനാഴികളാണ് ലഹരി വിൽപ്പനക്കാരുടെ താവളം. കുട്ടികൾ നഗരസഭയുടെ തന്നെ തെക്ക് വശത്തുള്ള കെട്ടിടസമുച്ചയത്തിലും ഇടവഴികളിലും എത്തി സാധനം കൈക്കലാക്കും.
ചോദിച്ചാൽ താക്കീത്, ആവർത്തിച്ചാൽ തല്ലുമാല
ബസ് സ്റ്റാന്റിലെ ഈ ലഹരി കച്ചവടം ആരെങ്കിലും ചോദ്യം ചെയ്താൽ വിരട്ടി വിടുന്നതാണ് ഇവിടുത്തെ പതിവ്
ചോദ്യം ചെയ്യൽ ആവർത്തിച്ചാൽ കൈവയ്ക്ക്കുക്കുന്ന രീതിയും ഇവിടെ ഉണ്ട്
ഇത്തരത്തിൽ യാത്രക്കാരുമായുള്ള വാക്കേറ്റവും അടിപിടിയും ഇവിടെ പതിവാണ്.
ഇ രുട്ട് വീണാൽ ബസ് സ്റ്റാന്റിലേക്ക് ആരും കയറില്ല. ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടക്കം 7 മണിക്ക് മുമ്പായി ആടക്കും
കഞ്ചാവുപയോഗവും മദ്യപാനവും പതിവായതിനാൽ ഇരുട്ടുവീണാൽ യാത്രക്കാർ സ്റ്റാന്റിലേക്ക് എത്താറില്ല.
തുറക്കാതെ എയ്ഡ് പോസ്റ്റ്
വർഷങ്ങളായി ബസ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കുകയാണ്. ഇവിടെയാണ് ഇപ്പോൾ ലഹരിസംഘത്തിന്റെ കച്ചവടം പൊടിപൊടിക്കുന്നത്. എയ്ഡ് പോസ്റ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയാൽ ഈ ലഹരി കച്ചവടം അവസാനിപ്പിക്കാൻ കഴിയും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |