യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം റീജിയണ്‍ രാജ്ഭാഷാ ഉത്സവ്-2024 സെപ്റ്റംബര്‍ 18 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിച്ചു. പരിപാടികള്‍ സ്റ്റാഫ് അംഗങ്ങള്‍ക്കായുള്ള ഹിന്ദി ഹാന്‍ഡ്റൈറ്റിംഗ് മത്സരത്തോടെയാണ് ആരംഭിച്ചത്. സ്റ്റാഫ് അംഗങ്ങള്‍ക്കായി 11 മത്സരങ്ങളും കുട്ടികള്‍ക്കായി 2 മത്സരങ്ങളുമാണ് അരങ്ങേറിയത്. ഒക്ടോബര്‍ 9, 2024-ന് വൈഎംസിഎ ഹാളില്‍ വെച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം റീജിയണല്‍ ഹെഡായ ശ്രീ ടി എസ് ശ്യാം സുന്ദറും, ബാങ്കിന്റെ മറ്റ് എക്‌സിക്യൂട്ടീവുകളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വെച്ച് പരിപാടികളുടെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയുണ്ടായി. മിസ്. യാതികയും മിസ്. ശ്രീഷ്ഠിയും പ്രാര്‍ഥന ഗാനം ആലപിച്ചു. ബാങ്കിന്റെ ഡെപ്യൂട്ടി റീജിയണല്‍ ഹെഡ് ശ്രീ മഹാലിംഗ ദേവ്ദിഗ സ്വാഗതപ്രസംഗം നടത്തി. ശ്രീ ശാജി വി ജോണ്‍, സീനിയര്‍ മാനേജര്‍, ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ സന്ദേശം വായിക്കുകയും, മിസ് അഞ്ജലി കണ്ണന്‍, യൂണിയന്‍ ബാങ്കിന്റെ എംഡി &സിഇഒയുടെ സന്ദേശം വായിക്കുകയും ചെയ്തു. വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കും ഇന്റര്‍ ബ്രാഞ്ച് ഷീല്‍ഡ് യോജനയ്ക്കും വ്യക്തിഗത മത്സരങ്ങള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ചടങ്ങ് അവസാനിച്ചു.
Contact No. 9448818569
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |