കുടുംബങ്ങളുടെ സന്തോഷവും സമാധാനവും ഉയർത്താൻ 'ഹാപ്പിനെസ്സ്' പദ്ധതിയുമായി കുടുംബശ്രീ.ആദ്യഘട്ടത്തിൽ എട്ട് ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത എട്ട് മാത്യക സി.ഡി.എസ്സുകളിലാണ് പദ്ധതിയാരംഭിക്കുക.വണ്ടിപ്പെരിയാർ, ഉപ്പുതറ, വെള്ളത്തൂവൽ,ശാന്തൻപാറ, കരിമണ്ണൂർ, മണക്കാട്, വാത്തിക്കുടി, നെടുംകണ്ടം എന്നിവയാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ.
പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനതല പരിശീലനം പൂർത്തിയായി.ജില്ലയിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്.ഇവരുടെ നേത്യത്വത്തിലായിരിക്കും ജില്ലാതല പരിശീലനം. ഇതിനശേഷം വാർഡുകളിൽ 'ഇടങ്ങൾ' രൂപികരിച്ച് പരിശീലനം നടക്കും.ഓരോ വാർഡിലെയും 10 മുതൽ 40 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന 'ഇടങ്ങൾ' രൂപീകരിച്ച് സർവേയും മറ്റ് പരിപാടികളും സംഘടിപ്പിക്കും.
കുടുംബങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകി,അവരെ പരിസ്ഥിയോട് ചേർന്ന സുഖകരമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കല,കായികം,സാംസ്‌കാരിക പങ്കാളിത്തം,ഫലപ്രദ ആശയവിനിമയം,സാമ്പത്തിക സുരക്ഷിതത്വം എന്നിവയിലൂടെ കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |